കേഴമാനിനെ വേട്ടയാടി കൊന്ന രണ്ടു പേർ അറസ്റ്റിൽ

മേപ്പാടി (വയനാട്): കേഴമാനിനെ വേട്ടയാടി കൊന്ന നായാട്ടു സംഘത്തിലെ രണ്ട് പേരെ മേപ്പാടി വനപാലകർ അറസ്റ്റ് ചെയ്തു. കൽപ്പറ്റ മണിയങ്കോട് സ്വദേശികളായ പ്രജീഷ്, സുഭാഷ് എന്നിവരെയാണ് കുന്നമ്പറ്റയിൽ നിന്ന് പിടികൂടിയത്.

എട്ടു പേരാണ് നായാട്ടു സംഘത്തിലുണ്ടായിരുന്നത്. ആറു പേർ ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഘം മാനിനെ വേട്ടയാടിയത്. മേപ്പാടി റേഞ്ച് ഓഫീസർ ബാബുരാജിന്‍റെ നേതൃത്വത്തിലെ വനപാലകരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Two arrested for hunting down deer-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.