പേ​ട്ട ഓ​വ​ർ​ബ്രി​ഡ്ജി​ന് സ​മീ​പ​ത്തെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ര​ക്ഷ സേ​ന നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ശ്രമിക്കു​ന്നു

പേട്ടയിൽ പഴയ കെട്ടിടത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട ഓ​വ​ർ​ബ്രി​ഡ്ജി​ന് സ​മീ​പം ക​ട​യും വീ​ടു​മ​ട​ങ്ങി​യ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. ചാ​ക്ക അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ച് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ദീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. വീ​ടും അ​തി​നോ​ട് ചേ​ർ​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യും ലോ​ട്ട​റി ക​ട​യു​മാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്താ​യി വെ​ൽ​ഡി​ങ് ജോ​ലി​ക​ൾ ന​ട​ന്നി​രു​ന്നു.


ഇ​വി​ടെ​നി​ന്ന് തീ​പ്പൊ​രി ചി​ത​റി ഓ​ടി​ട്ട കെ​ട്ടി​ത്തി​ലേ​ക്ക് വീ​ണ​താ​കാ​മെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ല​ക്ട്രോ​ണി​ക്സ് ക​ട പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ന​ന്നാ​ക്കാ​ൻ എ​ത്തി​ച്ച ടി.​വി​യും മി​ക്സി​യും ഉ​ൾ​പ്പ​ടെ ക​ത്തി​ന​ശി​ച്ചു. ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന വീ​ടി​ന്‍റെ മു​റി​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. ലോ​ട്ട​റി ക​ട​യി​ലേ​ക്ക് വ​ലി​യ തോ​തി​ൽ തീ ​പ​ട​ർ​ന്നി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി അ​ഗ്നി​ക്കി​ര​യാ​യി. ചാ​ക്ക അ​ഗ്നി​ര​ക്ഷ​സേ​ന നി​ല​യ​ത്തി​ൽ നി​ന്ന് ര​ണ്ട് യൂ​നി​റ്റെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.


Tags:    
News Summary - Fire breaks out in old building in Pettah Losses worth lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.