തൃശൂരിൽ എ.ടി.എം കവർച്ച നടത്തിയ രണ്ട് പേർ പിടിയിൽ

ആമ്പല്ലൂർ (തൃശൂർ): പുതുക്കാട് എ.ടി.എമ്മില്‍ തിരിമറി നടത്തി ഒന്നേകാല്‍ ലക്ഷം കവര്‍ന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഇവരുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരുമൊത്ത് ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തും.

എ.ടി.എമ്മിന്റെ സെന്‍സറില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. കൗണ്ടറിലെ മെഷീന്‍ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ അറിയുന്നവരാണ് തട്ടിപ്പിനു പിന്നിലെന്ന് മനസിലായിരുന്നു. സംസ്ഥാനം വിടാനായി പോയ സംഘത്തെ കുതിരാൻ ജില്ലാ അതിർത്തിയിൽ നിന്നുമാണ് പിടികൂടിയത്.

ജനുവരി 23നാണ് പുതുക്കാട് ദേശീയപാതയിലെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിൽ തട്ടിപ്പ് നടത്തിയത്. ആറ് അക്കൗണ്ടുകളിൽ നിന്നായി 13 തവണകളിലായി 1,27,500 രൂപയാണ് തട്ടിയെടുത്തത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കവർച്ചാ സംഘത്തെ വിവരം ലഭിച്ചത്. എ.ടി.എമ്മിന്റെ കാഴ്ച മറയ്ക്കാനായി നിർത്തിയിട്ടിരുന്ന ട്രെയിലർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    
News Summary - Two arrested for ATM robbery in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.