‘ഞാൻ മലപ്പുറത്തിനൊപ്പം’; ട്വിറ്ററിൽ ട്രെൻഡിങ്ങായി ഹാഷ്​ടാഗ്​

കോഴിക്കോട്​: പാലക്കാട്​ ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ട്വിറ്ററിലും പ്രതിഷേധം. ഐ സ്​റ്റാൻഡ്​ വിത്ത്​ മലപ്പുറം എന്ന ഹാഷ്​ടാഗിലാണ്​ മലപ്പുറത്തിനെതിരായ പ്രചാരണങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ ഉയരുന്നത്​. ഈ ഹാഷ്​ ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങാണിപ്പോൾ. ​ഇത്തരം കുപ്രചാരണങ്ങൾക്കെതിരെ കേരളത്തിലെ സംഘപരിവാർ ഒഴികെയുള്ള രാഷ്​ട്രീയ പാർട്ടികളും സിനിമാ പ്രവർത്തകരും  രംഗത്തെത്തിയിരുന്നു.

മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധിയാണ്​ മലപ്പുറം ജില്ലക്കെതിരായ കുപ്രചാരണങ്ങൾക്ക്​ തുടക്കം കുറിച്ചത്​. സംഘ്​പരിവാർ കേ​ന്ദ്രങ്ങൾ ഇവരുടെ വാക്കുകൾ ഉദ്ധരിച്ച്​ മലപ്പുറ​ത്തിനെതിരായ പ്രചാരണങ്ങൾക്ക്​ മൂർച്ചകൂട്ടി. സീന്യൂസ്​​ പോലുള്ള ദേശീയ മാധ്യമങ്ങളും ഇവരുടെ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു. 

‘മലപ്പുറം ഇത്തരം സംഭവങ്ങൾക്ക്​ കുപ്രസിദ്ധമാണ്​. പ്രത്യേകിച്ച്​ മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ. നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി​ പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ്​ ഇത്തരത്തിൽ കൊന്നൊടുക്കിയത്​. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന്​ ഭയമാണ്​. 

സംസ്​ഥാനത്ത്​ ദിനംപ്രതി മൂന്ന്​ ആനകൾ കൊല്ലപ്പെടുന്നുണ്ട്​.  അറുനൂറോളം ആനകളാണ്​ സംസ്​ഥാനത്ത്​ വിവിധ കാരണങ്ങളാൽ കൊല്ലപ്പെട്ടത്​​. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിന്​ സമീപമാണ്​ ആന ചരിഞ്ഞ സംഭവം. എന്തു​കൊണ്ട്​ അദ്ദേഹം വിഷയത്തിൽ ഇടപെട്ടി​ല്ല’’ -ഇതായിരുന്നു മനേക ഗാന്ധിയുടെ പ്രസ്​താവന. 

Tags:    
News Summary - Twitter trend on malappuram-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.