മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

തൃശൂർ: കോൺഗ്രസ് നേതാവും കുന്നംകുളം മുൻ എം.എൽ.എയുമായ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പാലക്കാട് റോഡിൽ ചെമ്പൂത്ര ബസ്റ്റ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ടി.വി ചന്ദ്രമോഹനും വാഹനം ഓടിച്ചിരുന്ന ശരത്തിനും പരിക്കുകളില്ല.

പിക്കപ്പ് വാൻ കാറിന് പിന്നിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ റോഡിന് സമീപത്തെ ഡിവൈഡറിന് മുകളിൽ കയറുകയായിരുന്നു. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

Tags:    
News Summary - TV Chandramohan's car was traveling met with an accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.