തിരുവനന്തപുരം: എ.ഡി.ജി.പി സുേദഷ് കമാറിെൻറ മകൾക്കെതിരായ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. എ.ഡി.ജി.പിയുെട വാഹനം ഒാടിച്ചത് ഗവാസ്ക്കറല്ലെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായി വാഹന രേഖകൾ തിരുത്തി ജെയ്സൺ എന്ന ഡ്രൈവർ വാഹനമെടുത്തതായി രേഖയുണ്ടാക്കി.
ജൂൺ14 ന് രാവിെല ആറെകാലിന് വാഹനമെടുത്ത് എ.ഡി.ജി.പിയുടെ ഭാര്യയെയും മകളെയും പ്രഭാതസവാരിക്കായി കനക്കുന്നിലേക്ക് കൊണ്ടുപോയെന്നും അവിെടവെച്ച് മകൾ മർദിെച്ചന്നുമാണ് ഗവാസ്ക്കറിെൻറ പരാതി.
എന്നാൽ രാവിലെ ഒാമ്പതേകാലിന് ജെയ്സൺ എന്ന ഡ്രൈവർ ഇൗ വാഹനം എടുത്തതായാണ് രേഖയുണ്ടാക്കിയത്. അതേസമയം, താൻ ഇത്തരത്തിൽ വാഹനം ഉപയോഗിച്ചിട്ടില്ലെന്നും എ.ഡി.ജി.പിയുടെ മറ്റൊരു ഡ്രൈവർ രമേശ് പറഞ്ഞതനുസരിച്ചാണ് തെൻറ പേര് എഴുതിച്ചേർത്തതെന്നുമാണ് ജെയ്സൺ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
നേരത്തെ, എ.ഡി.ജി.പിയുടെ മകളും ഗവാസ്കറും തർക്കത്തിലേർപ്പെട്ടത് കണ്ടുെവന്ന് പറഞ്ഞ ജ്യൂസ് കടക്കാരൻ ഇപ്പോൾ മൊഴി കൊടുക്കാൻ തയാറാകുന്നില്ല. മാത്രമല്ല, കനകക്കുന്നിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും പൊലീസ് അലംഭാവം കാണിക്കുകയാണ്.
അതേസമയം, ഗവാസ്ക്കറുമായി കനകക്കുന്നിലെത്തി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. എ.ഡി.ജി.പിയുടെ മകളുടെ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്ക്കർ നൽകിയ ഹരജി ജൂലൈ നാലിന് ഹൈകോടതി പരിഗണിക്കുേമ്പാൾ ക്രൈംബ്രാഞ്ച് നിലപാട് അറിയിക്കണം. അതിെൻറ ഭാഗമായാണ് തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.