Posted On
date_range Updated On
date_range സന്ദർശനത്തിൽനിന്ന് പിന്നോട്ടില്ല; മണ്ഡലകാലത്ത് ശബരിമലയിലെത്തും- തൃപ്തി ദേശായി
ന്യൂഡൽഹി: ശബരിമല സന്ദർശനത്തിൽനിന്ന് പിന്നോട്ടില്ലെന്നും മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ദർശനത്തിനായി എത്തുമെന്നും
വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി.
നവംബർ 16നും 20നും ഇടക്കുള്ള തീയതിലായിരിക്കും താൻ ശബരിമലയിലെത്തുക. ശരിയായ തീയതി നാളെ പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വർ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ തൃപ്തി ദേശായിയും സംഘവും പ്രവേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.