നെയ്യാറ്റിൻകര: സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാര സ്വപ്ന സുരേഷിെൻറ നെയ്യാറ്റിൻകരയിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞത് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടാക്കി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ചെങ്കൽ റെജിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ, ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കവളാകുളം സന്തോഷ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി പ്രമോദ്, കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് ആർ.എസ്. അക്ഷയ്, ജില്ല ജനറൽ സെക്രട്ടറി കുളത്തൂർ ശരത്ത്, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് പത്താംകല്ല് സുഭാഷ്, വിനീത് കൃഷ്ണ, അബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
അറസ്റ്റ് ചെയ്ത പ്രവർത്തകരെ കോൺഗ്രസ് നേതാവും കോവളം എം.എൽ.എ യും ആയ എം. വിൻസൻറ് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.