സർക്കാർ പാര്‍പ്പിട പദ്ധതിക്ക്​​ ര​ണ്ട​ര ഏ​ക്ക​ർ ഭൂമി ദാനം ചെയ്ത് സുകുമാരന്‍ വൈദ്യര്‍

കാ​ട്ടാ​ക്ക​ട: സ​ർ​ക്കാ​റി​​െൻറ സ​മ്പൂ​ർ​ണ പാ​ര്‍പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യായ ലൈ​ഫ് മി​ഷ​ന്​ മൂ​ന്നു​കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട​ര ഏ​ക്ക​റി​ല​ധി​കം ഭൂ​മി ദാ​നം ചെ​യ്ത് പ​ന്നി​യോ​ട് സു​കു​മാ​ര​ന്‍ വൈ​ദ്യ​ര്‍. 

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പാ​ര​മ്പ​ര്യ ചി​കി​ത്സ ന​ട​ത്തു​ന്ന പ​ന്നി​യോ​ട് ശ്രീ​ല​ക്ഷ്മി​യി​ല്‍ ആ​യു​ര്‍വേ​ദ വൈ​ദ്യ​ന്‍ സു​കു​മാ​ര​ന്‍ (77) സ​മ്പാ​ദി​ച്ച ഭൂ​മി​യാ​ണ് നി​ർ​ധ​ന​ര്‍ക്ക് വീ​ടു​െ​വ​ച്ചു​ന​ല്‍കു​ന്ന​തി​ന്​ ന​ല്‍കി​യ​ത്. 

ക​ഴി​ഞ്ഞ​ദി​വ​സം ഇ​ദ്ദേ​ഹം കാ​ട്ടാ​ക്ക​ട സ​ബ് ര​ജി​സ്ട്രാ​ർ ഒാ​ഫി​സി​ലെ​ത്തി ആ​ധാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്തു. വൈ​ദ്യ​ര്‍ സ​മ്പാ​ദി​ച്ച ഭൂ​മി​യി​ല്‍ മൂ​ന്ന്​ മ​ക്ക​ള്‍ക്കും ഇ​ഷ്​​ട​ദാ​നം ന​ല്‍കി​യ​ശേ​ഷ​മു​ള്ള​തി​ല്‍നി​ന്നാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്. 

പ്രാ​യാ​ധി​ക്യം ത​ള​ര്‍ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും ചി​കി​ത്സ ന​ട​ത്തു​ന്ന വൈ​ദ്യ​ര്‍ ഇ​തി​ന​കം ധാ​രാ​ളം കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി നി​ർ​ധ​ന​ര്‍ക്ക് ഇ​ദ്ദേ​ഹം വീ​ട് നി​ർ​മി​ച്ചു​ന​ല്‍കി​യി​രു​ന്നു. അ​മ്മ​യു​ടെ ഓ​ര്‍മ​ക്ക്​​ ജാ​ന​കി മെ​മ്മോ​റി​ല്‍ ട്ര​സ്​​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചാ​യി​രു​ന്നു പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍.

പ​ന്നി​യോ​ട് ജ​ങ്​​ഷ​ന​ടു​ത്ത് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി കാ​ത്തി​രി​പ്പു​കേ​ന്ദ്രം, വാ​യ​ന​ശാ​ല, ഗ്ര​ന്ഥ​ശാ​ല, കി​ട​ക്കാ​നു​ള്ള കി​ട​ക്ക​ക​ള്‍ തു​ട​ങ്ങി​യ​വ നാ​ട്ടു​കാ​ര്‍ക്കാ​യി നി​ർ​മി​ച്ചു​കൊ​ടു​ത്തി​ട്ട് വ​ര്‍ഷ​ങ്ങ​ളാ​യി. 

സ​ർ​ക്കാ​ർ ലൈ​ഫ് മി​ഷ​ന്‍ മു​ഖേ​ന ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​ക്കാ​ണ് വ​സ്തു ദാ​നം ചെ​യ്ത​ത്. 75 കു​ടും​ബ​ങ്ങ​ളെ പാ​ര്‍പ്പി​ക്കാ​നു​ള്ള പാ​ര്‍പ്പി​ട സ​മു​ച്ച​യം, സ്കൂ​ള്‍, ആ​ശു​പ​ത്രി, കു​ളം എ​ന്നി​വ ഇ​വി​ടെ നി​ർ​മി​ക്കു​മെ​ന്ന്​ വൈ​ദ്യ​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - sukumaran vaidyan donated two acres land to government's life project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.