??????

സ്വർണക്കടത്ത്: ​വെട്ടത്തൂർ സ്വദേശി അറസ്​റ്റിൽ; വിതരണക്കാരനെന്ന് സൂചന

മലപ്പുറം: തിരുവനന്തപുരം സ്വർണക്കടത്ത്​ കേസിൽ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശിയെ കസ്​റ്റംസ്​ പ്രത്യേക അന്വേഷണ സംഘം അറസ്​റ്റ്​ ചെയ്​തു. വെട്ടത്തൂർ കവല സ്വദേശി കണ്ണംതൊടി തെക്കേ കളത്തിൽ റമീസിനെയാണ്​ ഞായറാഴ്​ച പുലർച്ച വീട്ടിൽനിന്ന്​ കസ്​റ്റഡിയിലെടുത്തത്​. ​

കൂടുതൽ ചോദ്യം ചെയ്യാൻ ഇയാളെ കൊച്ചിയിലെത്തിച്ചു​. പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്തുവെന്ന് കരുതുന്നയാളാണ് റമീസെന്ന്​ സൂചനയുണ്ട്​. സ്വര്‍ണം എങ്ങോട്ട്​ പോകുന്നുവെന്നതില്‍ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ്​ കരുതുന്നത്​. 

ഇയാളെ  ചോദ്യം ചെയ്തുവരികയാണ്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്​റ്റാണിത്. ഇയാൾ 2014ൽ രണ്ട്​ മാനുകളെ വെടിവെച്ച്​ കൊന്ന കേസിലും പ്രതിയാണ്​.

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ്​ ഉപയോഗിച്ച്​ സ്വർണം കടത്തിയത്​ അന്വേഷിക്കാൻ വെള്ളിയാഴ്​ച രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ്​ ഇയാളെ കസ്​റ്റഡിയിലെടുത്തത്​. മുമ്പ്​ കരിപ്പൂർ വിമാനത്താവളം വഴി 15 കിലോ സ്വർണം കടത്തിയതി​ന്​ ഇയാളുടെ വെട്ടത്തൂരിലെ വീട്ടിൽ കസ്​റ്റംസ്​ പരിശോധന നടത്തിയിരുന്നു.

Latest Video:

Full View
News Summary - Trivandrum gold smuggling case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.