തിരച്ചിൽ നടത്തുവന്ന വള്ളങ്ങൾ
Posted On
date_range Updated On
date_range മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ജോണാണ് മരിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം.
മത്സ്യതൊഴിലാളികളും തീരദേശ പൊലീസും ചേർന്ന് ജോണിനായുള്ള തിരച്ചിൽ തുടരുകയായിരുന്നു. മത്സ്യബന്ധനത്തിന് പോകുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ടാണ് വള്ളം മറിഞ്ഞത്.
വള്ളത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.