സംഘർഷം: തിരുവനന്തപുരത്ത്​ ഇന്ന്​ ഉഭയകക്ഷി യോഗം

തിരുവനന്തപുരം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് സമാധാന അന്തരീക്ഷമുണ്ടാക്കാന്‍ സി.പി.എം - ബി.ജെ.പി ജില്ലാ നേതാക്കള്‍ ഉഭയകക്ഷിയോഗം ചേരും. രാവിലെ പത്തിന് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലുണ്ടായ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്നത്തെ ഉഭയകക്ഷിയോഗം. അടിത്തട്ടില്‍ സമാധാനം കൊണ്ടുവരാന്‍ നേതാക്കള്‍ ശ്രമിക്കണമെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടത്. ഇന്നത്തെ യോഗത്തില്‍ സി.പി.എമ്മി​​​​െൻറയും ബി.ജെ.പിയുടെയും ജില്ലാ നേതാക്കള്‍ പങ്കെടുക്കും. അടുത്ത ഞായറാഴ്ച സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.
Tags:    
News Summary - trivandram violence: two party meeting today - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.