തൃശൂർ പൂരം: കനത്ത സുരക്ഷ; ആരോഗ്യപ്രശ്​നങ്ങളുള്ള ആനകൾക്ക്​ വിലക്ക്​

തൃശൂർ: പൂരത്തിന്​ ആരോഗ്യപ്രശ്​നങ്ങളുള്ള ആനകളെ എഴുന്നള്ളിക്കുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ടെന് ന്​ ജില്ലാ കലക്​ടർ ടി.വി അനുപമ. ദേഹത്ത്​ നീരുള്ള ആനകളെയും മദപ്പാടോ മറ്റ്​​ ആരോഗ്യപ്രശ്​നങ്ങളോ ഉള്ളവയെയും മ േയ്​ 11 മുതൽ 14 വരെ എഴുന്നള്ളിപ്പിക്കരുത്​. ശബ്​ദം കേട്ടാൽ വിരളുന്ന ആനകളെ പൂരനഗരിയിൽ പ്രവേശിപ്പിക്കരുതെന്നും പാ പ്പാൻമാർ അല്ലാത്തവർ ആനകളെ കൈകാര്യം ചെയ്യരുതെന്നും കലക്​ടർ അറിയിച്ചു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്ര​​െൻറ വിലക്ക് നീക്കിയിട്ടില്ല. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്‍റെ കാര്യം തീരുമാനിക്കും.

13,14 തീയതികളിൽ ഹെലികോപ്​ടർ, ഹെലി കാമറ, ഡ്രോൺ, ലേസർ ഗൺ എന്നിവ വടക്കുനാഥ ക്ഷേത്ര മൈതാനത്തും സ്വരാജ്​ ഗ്രൗണ്ടിലും നിരോധിച്ചിട്ടുണ്ട്​. കാഴ്​ച മറക്കുന്ന തരത്തിലുള്ള ട്യൂബ്​ ബലൂണുകൾക്കും നിരോധനം ഏർപ്പെടുത്തി. വൻ ശബ്ദത്തോടെയുള്ള വിസലുകൾ, ഹോൺ, വാദ്യങ്ങൾ എന്നിവക്കും ലേസർ ലൈറ്റുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്​. ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി
ബാഗുകൾ കൊണ്ടുവരുന്നതിനും വിലക്കുണ്ട്​. ബാഗുകൾ സൂക്ഷിക്കാൻ ​േക്ലാക്ക്​ റൂം സൗകര്യം ഏർപ്പെടുത്തുമെന്നും കലക്​ടർ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കനത്ത പൊലീസ്​ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്​. 12 പോയിൻറുകളിൽ ആംബുലൻസ്​ സൗകര്യം ഉണ്ടാകും. അകലെ നിൽക്കുന്നവർക്ക്​ പൂരം കാണുന്നതിന്​ പൊലീസി​​െൻറ നേതൃത്വത്തിൽ എൽ.ഇ.ഡി വാളുകൾ ഒരുക്കും. വെടിക്കെട്ട്​ നടക്കുന്നതി​​െൻറ 100 മീറ്റർ പരിധിയിൽ നിൽക്കാൻ ആരെയും അനുവദിക്കില്ല. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും കലക്​ടർ പറഞ്ഞു.

Tags:    
News Summary - Trissur Pooram- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.