യു.ഡി.എഫ് പ്രവേശനം തേടി കോൺഗ്രസ്, ലീഗ് നേതാക്കൾക്ക് കത്തയച്ച് പി.വി. അൻവർ

കോഴിക്കോട്: തൃണമൂൽ കോൺഗ്രസിനെ ഘടക കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, മുസ്‍ലിം ലീഗ് നേതാക്കൾക്ക് കത്തയച്ച് മുൻ എം.എൽ.എ പി.വി. അൻവർ. രണ്ടുദിവസം മുമ്പാണ് പി.വി. അൻവർ യു.ഡി.എഫ് നേതൃത്വത്തിന് 10 പേജുള്ള കത്ത് കൈമാറിയത്.

പ്രതിപക്ഷ നേതാവ് വിഡി. സതീശൻ, കെ. സുധാകരൻ, കെ.സി.വേണുഗോപാൽ,പി.കെ. കുഞ്ഞാലിക്കുട്ടി എന്നീ നേതാക്കൾക്കാണ് കത്തയച്ചിരിക്കുന്നത്.

ഘടകകക്ഷി നേതാക്കൾക്കും കത്ത് നൽകിയിട്ടുണ്ട്. കത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് അൻവർ ഇക്കാര്യം ആവശ്യ​പ്പെട്ട് കത്ത് നൽകട്ടെ എന്ന നിലപാടായിരുന്നു രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾക്ക്. ഇപ്പോൾ പി.വി. അൻവർ തന്നെ നേരിട്ട് കത്ത് നൽകിയതോടെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് യു.ഡി.എഫ് നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് നടക്കാനിക്കുകയാണ്. എന്തുകൊണ്ട് എം.എൽ.എ സ്ഥാനം രാജിവെച്ചു എന്നത് മുതൽ തൃണമൂലിൽ ചേർന്ന രാഷ്ട്രീയ സാഹചര്യം വരെ അൻവർ കത്തിൽ വിശദീകരിക്കുന്നുണ്ട്.

Tags:    
News Summary - Trinamool Congress should be made a constituent party; PV Anvar writing to Congress and League leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.