തിരുവനന്തപുരം: തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ നടപടിയെ എതിർക്കുന്ന നിലപാട് ശരിയല്ലെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജൻ. കാലോചിതമായ പരിഷ്കാരമെന്ന് സർക്കാർ നടപടിയെ അനുകൂലിച്ച ജയരാജൻ, ജയിലിലുള്ളത് പല കാരണങ്ങൾ കൊണ്ട് കുറ്റവാളികളായവരാണെന്നും അവർക്ക് ജയിലിൽ അത്യാവശ്യ സാധനം വാങ്ങാൻ കൂലി ഉപകരിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലുറപ്പിന്‍റെയും ആശമാരുടെയും വേതനം കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഇ.പി കൂട്ടിച്ചേർത്തു.
2018നു ശേഷം ഇതാദ്യമായാണ് കേരളത്തിൽ തടവുകാരുടെ വേതനം വർധിപ്പിക്കുന്നത്. സ്കിൽഡ്, സെമി സ്കിൽഡ്, അൺസ്കിൽഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി പത്തിരട്ടി വരെ വേതന വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്കിൽഡ് ജോലികൾക്ക് 152 രൂപയിൽ നിന്ന് 620 രൂപയായും സെമി സ്കിൽഡ് ജോലികൾക്ക് 127 ൽ നിന്ന് 560 രൂപയായും അൺ സ്കിൽഡ് ജോലികൾക്ക് 63ൽ നിന്ന് 530 രൂപയായുമാണ് വർധിപ്പിച്ചത്. നാലു സെൻട്രൽ ജയിലുകളിലെ തടവു പുള്ളികൾക്കാണ് വേതനം നൽകി വരുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തടവുകാർക്ക് വേതനം കുറവാണെന്ന കണ്ടെത്തലാണ് വർധവിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.