Posted On
date_range Updated On
date_range വീരചരമം പ്രാപിച്ച പൊലീസുദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വീരചരമം പ്രാപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21നാണ് രാജ്യവ്യാaപകമായി പൊലീസ് സ്മൃതിദിനം ആചരിക്കുന്നത്.
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുഷ്പചക്രം അര്‍പ്പിച്ചു.
തിരുവനന്തപുരം നഗരത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരിച്ച എന്‍.എസ്. അജയകുമാറിന് പൊലീസ് സേന ആദരവര്‍പ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.