Posted On
date_range Updated On
date_range കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക്; കൈകാലുകൾ ഒടിഞ്ഞു
നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. വഴിക്കടവ് റെയ്ഞ്ച് ഉൾവനത്തിലെ പുഞ്ചക്കൊല്ലി കോളനിയിലെ പോക്കർ മാതന്‍റെ മകൻ സുരേഷി(32)നാണ് പരിക്കേറ്റത്. ഇയാളുടെ കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കോളനിക്കടുത്ത കാന്തപ്പുഴക്ക് സമീപം ചപ്പാത്തി വനമേഖലയിൽ വെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്. പുഴയിൽ മീൻപിടിക്കാൻ പോയ കൂട്ടുകാരുടെ അടുത്തേക്ക് പോവുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ സുരേഷിനെ വനം വകുപ്പ് നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.