ആദിവാസി വിദ്യാർഥിക്ക് മർദനം: ഹോസ്റ്റൽ വാച്ച്മാൻ അറസ്റ്റിൽ

അതിരപ്പിള്ളി: വെറ്റിലപ്പാറ പ്രീ - മെട്രിക് ഹോസ്റ്റലിലെ ആദിവാസി വിദ്യാർഥിയെ മർദിച്ച കേസിൽ ഹോസ്റ്റൽ വാച്ച്മാൻ അറസ്റ്റിൽ. കുണ്ടുകുഴിപ്പാടം സ്വദേശി പള്ളിയിൽ മധു (46) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

തിങ്കളാഴ്ച രാവിലെയാണ് ഡെസ്ക്കിൽ താളമിട്ടുവെന്ന് പറഞ്ഞ് ഇയാൾ ആദിവാസി വിദ്യാർഥിയെ മുളവടികൊണ്ട് അടിച്ചത്. അടിയുടെ പാടുകൾ വിദ്യാർഥിയുടെ ശരീരത്തിൽ പതിഞ്ഞതോടെ പരാതി ഉയരുകയായിരുന്നു. അടിച്ചിൽതൊട്ടി ആദിവാസി കോളനിയിലെ കുട്ടി വെറ്റിലപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. പട്ടിക ജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മധുവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. 

Tags:    
News Summary - Tribal student beaten: Hostel watchman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.