Posted On
date_range Updated On
date_range കൊച്ചിയിൽ റെയിൽപാളത്തിൽ മരംവീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
കൊച്ചി: പച്ചാളത്ത് റെയിൽപാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലാണ് മരം മറിഞ്ഞുവീണത്. രാവിലെ 9.45ഓടെയാണ് സംഭവം.
ഇതേത്തുടർന്ന് എറണാകുളം തൃശൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലേക്ക് വീണ മരം പിന്നീട് മുറിച്ചുമാറ്റി. ട്രാക്കിലെ തടസം നീക്കിയതിന് പിന്നാലെ മംഗള, വേണാട് എക്സ്പ്രസ് ട്രെയിനുകൾ കടത്തിവിട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് പാതയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.