75 ദിവസം കോവിഡ് ചികിത്സ; ഒടുവിൽ രോഗമുക്തി

കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ 75 ദിവസമായ് കൊവിഡ് ചികിത്സയിലായിരുന്ന 52 വയസ്സുകാരൻ രോഗമുക്തനായി. ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ മത്സ്യ വ്യാപാരിയായിരുന്നു ഇദ്ദേഹം. ചികിത്സക്കിടെ 20 ദിവസം കോമയിലായിരുന്ന ഇദ്ദേഹം അദ്ഭുതകരമായാണ് രോഗമുക്തി കൈവരിച്ചത്. സർക്കാർ ഇദ്ദേഹത്തിന്‍റെ ചികിത്സക്ക് വേണ്ടി 32 ലക്ഷം രൂപ ചിലവഴിച്ചു.

ജൂലൈ ആറിനാണ് പാരിപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലും തുടർന്ന് വെൻ്റിലേറ്ററിലേക്കും മാറ്റി. 43ദിവസം വെൻറിലേറ്ററിലായിരുന്നു. ഇതിൽ 20 ദിവസം കോമാ അവസ്ഥയിലും. പ്രത്യേക മെഡിക്കൽ ബോർഡിൻ്റെ നിരീക്ഷണത്തിലായിരുന്നു ചികിത്സ. രണ്ടു തവണ പ്ലാസ് മാ തെറാപ്പിക്കും വിധേയനാക്കി. തുടർച്ചയായി ഡയാലിസിസും ചെയ്യേണ്ടി വന്നു. ചികിത്സക്കായി 32 ലക്ഷം രൂപ സർക്കാർ ചെലവാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.