തിരുവനന്തപുരം: എറണാകുളം ജില്ല ട്രഷറിയിൽ പുരുഷ-വനിത ജീവനക്കാർ തമ്മിൽ പരിധിവി ട്ടതും സംശയാസ്പദവുമായ ബന്ധങ്ങൾ നിലനിൽക്കുന്നെന്ന പരാമർശം ഉൾപ്പെടുത്തിയ ട്രഷ റി ഡയറക്ടറുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. സർവിസ് സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. ട്രഷറി ഡയറക്ടറുടെ നടപടിക്കെതിരെ കടുത്ത വി മർശനം ഉയർന്നിട്ടുണ്ട്. എറണാകുളം ട്രഷറിയിലേതല്ലാത്ത ജീവനക്കാർക്ക് അവിടെ പ്രവേശിക്കുന്നതിന് കർശന വിലക്കും ഏർപ്പെടുത്തിയിരുന്നു.
എറണാകുളം ജില്ല ട്രഷറിയെ കുറിച്ച പരാതികളിൽ ട്രഷറി ജോയൻറ് ഡയറക്ടർ വി. സാജൻ അന്വേഷണം നടത്തി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇൗ റിപ്പോർട്ട് ഉദ്ധരിച്ചാണ് വിവാദ പരാമർശം ഉത്തരവിൽ ഇടംപിടിച്ചത്. ജില്ല ട്രഷറിയുെട പ്രവർത്തനം കുത്തഴിഞ്ഞതാണ്. ഒാഫിസർമാരും ജീവനക്കാരും സഹകരണത്തോടെയല്ല പ്രവർത്തിക്കുന്നത്. എസ്റ്റാബ്ലിഷ്മെൻറ് വിഭാഗത്തിൽ നടക്കുന്നത് സ്ഥാപിത താൽപര്യങ്ങളാണ്.
സ്ഥലംമാറ്റങ്ങളിൽ ഗുരുതര ചട്ടലംഘനം നടക്കുന്നെന്ന് പരാതിയുണ്ട്. സമയം കഴിഞ്ഞും ജീവനക്കാർ അനാവശ്യമായി ഒാഫിസിൽ തങ്ങുന്നു. ഇത് മറ്റ് ജീവനക്കാർക്കും ഇടപാടുകാർക്കും തെറ്റായ സന്ദേശം നൽകുന്നതായും റിപ്പോർട്ടിലുണ്ട്.
ട്രഷറി ജീവനക്കാർ തമ്മിൽ രണ്ട് ചേരിയായത് പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്്. ജനങ്ങൾക്കിടയിൽ ട്രഷറിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ അവഗണിക്കാനാവില്ല. അടിയന്തര നടപടികൾ ആവശ്യമണ്.
എറണാകുളം ട്രഷറിയിൽ മൂന്നുവർഷം പൂർത്തിയാക്കിയ ജൂനിയർ സൂപ്രണ്ട് മുതൽ താേഴക്കുള്ള മുഴുവൻ ജീവനക്കാരെയും സ്ഥലം മാറ്റാനും ഡയറക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.