തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ സംസ്ഥ ാനത്ത് ട്രഷറി നിയന്ത്രണം കൂടുതൽ ശക്തമാക്കി. 50,000ത്തിന് മുകളിലുള്ള ബില്ലുകൾ 23 ഇനങ്ങൾക്ക് മാത്രമാക്കി ചുരുക്കി. ഇടക്കാലത്ത് നൽകിയ ഇളവിൽ വീണ്ടും മാറ്റം വരുത്തി.
വ്യക്തികളുടെ ട്രഷറി നിക്ഷേപം പിൻവലിക്കുന്നതിന് നിയന്ത്രണമില്ല. വാർഷിക പദ്ധതി പ്രവർത്തനം വേഗത്തിലാക്കാൻ 1000 കോടി രൂപ പൊതുവിപണിയിൽനിന്ന് കടമെടുത്തിരുന്നു.
30 ശതമാനം വെട്ടിക്കുറച്ചിട്ടും വാർഷിക പദ്ധതിവിനിയോഗം മന്ദഗതിയിലാണ്. ഇക്കൊല്ലത്തെ പദ്ധതികൾ നടപ്പാക്കാൻ 40 ദിവസത്തോളം മാത്രമാണ് ഇനി ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.