തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവിന് പൊലീസ് ആസ്ഥാനത്ത് പുല്ലുവില. ഉത്തരവ് പുറത്തിറങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ഭൂരിഭാഗം പേരും മാതൃയൂനിറ്റിലേക്ക് മടങ്ങാതെ പൊലീസ് ആസ്ഥാനത്ത് തന്നെ തമ്പടിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയും കുറ്റാന്വേഷണവും കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായാണ് മൂന്നുവർഷത്തിൽ കൂടുതൽ പൊലീസ് ആസ്ഥാനത്തും മറ്റ് സ്പെഷൽ യൂനിറ്റുകളിലും ജോലിചെയ്തവരെ പൊലീസ് സ്റ്റേഷനുകളിലേക്കും ക്യാമ്പുകളിലേക്കും മടക്കാൻ മുഖ്യമന്ത്രി ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് നിർദേശം നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് ആസ്ഥാനത്ത് അനധികൃതമായി തുടരുന്ന 68 പേരുടെ ലിസ്റ്റ് എ.ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരി ആഭ്യന്തര വകുപ്പിന് കൈമാറുകയും 38 ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്തു. എന്നാൽ, ഇവരിൽ 10ൽ താഴെ പേർ മാത്രമേ അതാത് യൂനിറ്റിലേക്ക് മടങ്ങിയിട്ടുള്ളൂവെന്നാണ് വിവരം. ബാക്കിയുള്ളവർ ഇപ്പോഴും പൊലീസ് അസോസിയേഷെൻറ ഇടപെടലിെൻറ ഭാഗമായി പൊലീസ് ആസ്ഥാനത്ത് തുടരുകയാണ്.
സംസ്ഥാനത്ത് അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ വർക്കിങ് അറേഞ്ച്മെൻറ്, ഡെപ്യൂട്ടേഷൻ, അറ്റാച്ച്മെൻറ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നതായാണ് ആഭ്യന്തരവകുപ്പിെൻറ കണക്കുകൾ. ഇവരിൽ പലരും ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ജോലിചെയ്യുന്നത്. ചിലർ ഒപ്പിട്ട് മുങ്ങുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതോടെ സ്റ്റേഷൻ ഡ്യൂട്ടിക്ക് മതിയായ ജീവനക്കാരില്ലാത്ത സ്ഥിതിയാണെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു മുൻ ഡി.ജി.പി ടി.പി. സെൻകുമാറിെൻറ ഗൺമാനെ ആഭ്യന്തരവകുപ്പ് നീക്കിയത്. എന്നാൽ, സെൻകുമാറിനെതിരായ നടപടി ഏകപക്ഷീയമാണെന്ന് വിമർശനം ഉയർന്നതോടെ ൈക്രംബ്രാഞ്ച് ആസ്ഥാനം, പൊലീസ് ട്രെയിനിങ് കോളജ്, റെയിൽവേ, എസ്.സി.ആർ.ബി, ടെലികമ്യൂണിക്കേഷൻ, എസ്.എസ്.ബി, പൊലീസ് അക്കാദമി, വിജിലൻസ്, ജില്ല പൊലീസ് ഓഫിസുകൾ എന്നീ സ്പെഷൽ യൂനിറ്റുകളിൽ വർഷങ്ങളായി അനധികൃതമായി തുടരുന്നവരെ പൊലീസ് സ്റ്റേഷനുകളിലേക്ക് മടക്കിവിടണമെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ നിർദേശം പൊലീസ് ആസോസിയേഷനിലെ തന്നെ ചിലർ ഇടപെട്ട് കാറ്റിൽപറത്തുകയായിരുന്നു.
ഇതിന് പൊലീസ് ആസ്ഥാനത്തെ ചില ഉന്നതരുടെ ഒത്താശയുമുണ്ട്. വിജിലൻസിലുണ്ടായിരുന്ന 36 വനിത പൊലീസ് ജീവനക്കാരെ സ്റ്റേഷനുകളിലേക്ക് മടക്കിയതൊഴിച്ചാൽ മറ്റൊരു സ്പെഷൽ യൂനിറ്റും ഇതുസംബന്ധിച്ച് നടപടി കൈക്കൊണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.