കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്, സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് നടത്തിയ കുത്തിയിരിപ്പു സമരത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ ജയപീരങ്കി പ്രയോഗിച്ചു. പൊലീസ് വനിത പ്രവർത്തകയുടെ മുഖത്തടിച്ചെന്ന് ബി.ജെ.പി ആരോപിച്ചു.

പ്രവർത്തകരെ പിന്തിരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തി എന്ന് ആരോപിച്ചാണ് ബി.ജെ.പി മാർച്ച് നടത്തിയത്. നേരത്തെ മാർച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയെ അക്രമിക്കാനുള്ള ശ്രമമാണ് ഡൽഹിയിൽ നടന്നത്. രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കാൻ കോൺഗ്രസിനെ സമ്മതിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും മുതിർന്ന നേതാക്കളെയും ഡൽഹി പൊലീസ് ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. പൊലീസ് അതിക്രമത്തിൽ ഇന്ന് വൈകീട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

Tags:    
News Summary - BJP marches to KPCC headquarters, clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.