കൊച്ചി: പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി ജില്ല ജഡ്ജിമാരെയും സബ് ജഡ്ജിമാരെയും മാറ്റി ഹൈകോടതി രജിസ്ട്രാർ (ജില്ല ജുഡീഷ്യറി) ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥലംമാറ്റം പിന്നീടാണ് നിലവിൽ വരുക. ജുഡീഷ്യൽ മജിസ്ട്രേറ്റ്, മുൻസിഫ് എന്നിവർക്കും മാറ്റമുണ്ട്.
സബ് ജഡ്ജിമാരുടെ സ്ഥലംമാറ്റം (പുതുതായി നിയമിക്കപ്പെടുന്ന സ്ഥലം ബ്രാക്കറ്റിൽ): എച്ച്. റോഷ്നി, തിരുവല്ല സബ് ജഡ്ജി (കോട്ടയം പ്രിൻസിപ്പൽ സബ് ജഡ്ജി), കെ.വി. നൈന, അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സബ് ജഡ്ജി പറവൂർ), അരവിന്ദ് കെ. ഇടയോടി, മൂവാറ്റുപുഴ സബ് ജഡ്ജി (സെക്രട്ടറി, ജില്ല ലീഗൽ സർവിസ് അതോറിറ്റി, തൊടുപുഴ), വി. സന്ദീപ് കൃഷ്ണ, കൊട്ടാരക്കര സബ് ജഡ്ജി (കൊച്ചി സബ് ജഡ്ജി), ഡി.എസ്. നോബൽ, സബ് ജഡ്ജി ആറ്റിങ്ങൽ (തിരുവല്ല സബ് ജഡ്ജി), ഇ. രഞ്ജിത്, കാസർകോട് സബ് ജഡ്ജി (അഡീഷനൽ സബ് ജഡ്ജി മൂന്ന് കോഴിക്കോട്), എം. സിന്ധു തങ്കൻ (ആലപ്പുഴ സബ് ജഡ്ജി), കെ.എസ്. വരുൺ, കട്ടപ്പന സബ് ജഡ്ജി (പ്രിൻസിപ്പൽ സബ് ജഡ്ജി, പാലക്കാട്), കെ.എം. സുജ, സബ് ജഡ്ജി പുനലൂർ (മുവാറ്റുപുഴ സബ് ജഡ്ജി), മേരി ബിന്ദു ഫെർണാണ്ടസ്, ആലപ്പുഴ സബ് ജഡ്ജി (സ്പെഷൽ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എറണാകുളം), പി. മഞ്ജു, സെക്രട്ടറി ഡി.എൽ.എസ്.എ കൊല്ലം (കാസർകോട് സബ് ജഡ്ജി), എ.ആർ. അർഷാദ് ഖാൻ, കൊച്ചി സബ് ജഡ്ജി (ആറ്റിങ്ങൽ സബ് ജഡ്ജി), സി.ആർ. രാജശ്രീ, സെക്രട്ടറി ഡി.എൽ.എസ്.എ, പത്തനംതിട്ട (സബ് ജഡ്ജി നെടുമങ്ങാട്), എ. ഷാനവാസ്, സെക്രട്ടറി ഡി.എൽ.എസ്.എ, തൊടുപുഴ (കൊട്ടാരക്കര സബ് ജഡ്ജി), ആർ. വന്ദന, സെക്രട്ടറി ഡി.എൽ.എസ്.എ കാസർകോട് (അഡീഷനൽ സബ് ജഡ്ജി-ഒന്ന് തിരുവനന്തപുരം), എൻ.എൻ. സിജി, അഡീഷനൽ സബ് ജഡ്ജി-ഒന്ന് തിരുവനന്തപുരം (കട്ടപ്പന സബ് ജഡ്ജി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.