വയനാട്​, മലപ്പുറം, കൊല്ലം, കണ്ണൂർ കലക്​ടർമാർക്ക്​ സ്ഥലംമാറ്റം

തിരുവനന്തപുരം: കലക്​ടർമാരുൾപ്പടെ സംസ്ഥാനത്ത്​ ഐ.എ.എസ്​ ഉദ്യോഗസ്ഥർക്ക് സ്ഥലം​ മാറ്റം. വനിത-ശിശു വികസന ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടറായ ടി.വി അനുപമയെ പട്ടികവർഗ വികസന ഡിപ്പാർട്ട്​മെന്‍റിലേക്ക്​ മാറ്റി. ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി ഡിപ്പാർട്ട്​മെന്‍റിൽ നിന്ന്​ മുഹമ്മദ്​ വൈ സഫീറുള്ളയെ കേരള ജി.എസ്​.ടി വകുപ്പിലേക്ക്​ മാറ്റി.

വയനാട്​ ജില്ലാ കലക്​ടറായ അദീല അബ്​ദുല്ലയെ വനിത-ശിശു വികസന വകുപ്പ്​​ ഡയറക്​ടറായി നിയമിച്ചു. തൊഴിലുറപ്പ്​ മിഷൻ ഡയറക്​ടറായ ഷാനവാസിനെ കൊച്ചിൻ സ്റ്റാർട്ട്​ മിഷൻ ലിമിറ്റഡ്​ സി.ഇ.ഒയായി നിയമിച്ചു. കൊല്ലം കലക്​ടറായ അബ്​ദുൽ നാസറിനാണ്​ തൊഴലുറപ്പ്​ മിഷൻ ഡയറക്​ടറുടെ ചുമതല.

മലപ്പുറം ജില്ലകലക്​ടറായ ഗോപാലകൃഷ്​ണനെ എംപ്ലോയ്​മെന്‍റ്​ ആൻഡ്​ ട്രെയിനിങ്​ ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടറായി നിയമിച്ചു. പ്രേംകുമാർ.വി.ആറാണ്​ മലപ്പുറത്തെ പുതിയ കലക്​ടർ. കണ്ണൂർ കലക്​ടറായ സുഭാഷ്​ ടി.വിയെ അഗ്രികൾച്ചർ ഡെവലപ്​മെന്‍റ്​ ഫാർമേഴ്​സ്​ വെൽഫയർ ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടറാക്കി. ചന്ദ്രശേഖറാണ്​ പുതിയ കണ്ണൂർ ജില്ല കലക്​ടർ.

എറണാകുളം ജില്ല വികസന കമ്മീഷണറായ അഫ്​സാന പർവീണിനെ കൊല്ലം കലക്​ടറായി നിയമിച്ചു. എ.ഗീതയാണ്​ പുതിയ വയനാട്​ ജില്ല കലക്​ടർ. കണ്ണൂർ വികസന കമ്മീഷണറായ സ്​നേഹിൽ കുമാർ സിങ്ങിനെ സംസ്ഥാന ഐ.ടി മിഷനിലേക്ക്​ മാറ്റി. ഇതിന്​ പുറമേ ചില ഐ.എ.എസ്​ ഉദ്യോഗസ്ഥർക്ക്​ അധിക ചുമതലയും നൽകിയിട്ടുണ്ട്​. 

Tags:    
News Summary - Transfer for Wayanad, Malappuram, Kollam and Kannur Collectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.