തുമ്പായ മൊബൈൽ മോഷണം പോയ സംഭവം: പരവൂർ സ്​റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം

കൊല്ലം: ഓപറേഷൻ പി ഹണ്ടിെൻറ ഭാഗമായി പിടിച്ചെടുത്ത മൊബൈൽ ഫോൺ സ്​റ്റേഷനിൽനിന്ന് കാണാതായ സംഭവത്തിൽ പരവൂർ സ്​റ്റേഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റമുണ്ടാകും. അന്വേഷണത്തിെൻറ ഭാഗമായി സ്​റ്റേഷനിലെ എട്ട് ഉദ്യോഗസ്ഥരെ തിരുവനന്തപുരം ജില്ലയിലെ അടക്കം വിവിധ സ്​റ്റേഷനുകളിലേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.

തൊണ്ടിമുതലായ ഫോൺ കാണാതായതോടെ പ്രതിയായ യുവാവിനെ ശിക്ഷിക്കാനാകില്ല. സ്​റ്റേഷനിലെ ഉദ്യോഗസ്ഥരിൽ ആരോ മൊബൈൽ ഫോൺ മാറ്റിയെന്നാണ് സംശയിക്കുന്നത്. അന്വേഷണത്തിെൻറ ഭാഗമായി എ.സി.പി സ്​റ്റേഷനിലെ മുഴുവൻ പൊലീസുകാരുടെയും വിശദമായ മൊഴിയെടുത്ത് കമീഷണർക്ക് റിപ്പോർട്ട് നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ്​ എട്ട് പൊലീസുകാരെ സ്ഥലം മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും മോഷ്​ടാവിനെ വൈകാതെ കണ്ടെത്തുമെന്നും ചാത്തന്നൂർ എ.സി.പി പറഞ്ഞു.

കഴിഞ്ഞ സെപ്​റ്റംബറിൽ നടന്ന ഓപറേഷൻ പി ഹണ്ട് പരിശോധനയിലാണ് തെക്കുംഭാഗം സ്വദേശിയായ യുവാവിൽനിന്ന് കൂടിയ മൊബൈൽ ഫോൺ പിടിച്ചെടുത്തത്. രണ്ട് ദിവസത്തിനുശേഷം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തിരിമറി കണ്ടെത്തിയത്. പിടിച്ചെടുത്ത വില കൂടിയ ഫോണിന് പകരം പ്രവർത്തനരഹിതമായ പഴയ ഫോണാണ് ഹാജരാക്കിയത്. സീലില്ലാതെ ഹാജരാക്കിയതിൽ സംശയം തോന്നിയ കോടതി ജീവനക്കാരൻ രേഖകളുമായി ഒത്തുനോക്കിയപ്പോഴാണ് ഫോൺ മാറ്റിയെന്ന് വ്യക്തമായത്. ഇതോടെയാണ് എ.സി.പി അന്വേഷണം തുടങ്ങിയത്. 

Tags:    
News Summary - transfer at Paravur police station in Mobile theft issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT