Posted On
date_range Updated On
date_range പാലക്കാട് വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി
പാലക്കാട്: ഗോണ്ടിയ സ്റ്റേഷനിൽ ഒന്നിലധികം ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. മേയ് ഒന്നിന് തിരുവനന്തപുരം നോർത്തിൽനിന്ന് രാവിലെ 6.15ന് ആരംഭിക്കുന്ന നമ്പർ 22648 തിരുവനന്തപുരം-കോർബ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മേയ് മൂന്നിന് കോർബയിൽനിന്ന് വൈകുന്നേരം 7.40ന് ആരംഭിക്കുന്ന നമ്പർ 22647 കോർബ-തിരുവനന്തപുരം നോർത്ത് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ പൂർണമായി റദ്ദാക്കി.
മേയ് ഏഴിന് എറണാകുളത്തു നിന്ന് രാവിലെ 8.40ന് ആരംഭിക്കുന്ന നമ്പർ 22816 എറണാകുളം-ബിലാസ്പുർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മേയ് അഞ്ചിന് ബിലാസ്പുർ ജങ്ഷനിൽനിന്ന് രാവിലെ 8.15ന് ആരംഭിക്കുന്ന നമ്പർ 22815 ബിലാസ്പുർ-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് പൂർണമായും റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.