Posted On
date_range Updated On
date_range ട്രെയിനുകൾ ഭാഗികമായി റദ്ദാക്കും
പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണി കാരണം 56769/56770 പാലക്കാട്-തിരുചെന്തൂർ-പാലക്കാട് പാസഞ്ചർ ട്രെയിനുകൾ കോവിൽപട്ടിക്കും തിരുനെൽവേലിക്കും ഇടയിൽ മാർച്ച് മൂന്ന്, അഞ്ച്, ആറ്, ഏഴ്, പത്ത് തീയതികളിൽ ഭാഗികമായി റദ്ദാക്കും. 56769/56770 പാലക്കാട്-തിരുചെന്തൂർ-പാലക്കാട് പാസഞ്ചർ ട്രെയിനുകൾ മാർച്ച് നാലു മുതൽ എട്ടുവരെ മധുരക്കും തിരുനെൽവേലിക്കുമിടയിൽ ഭാഗികമായി റദ്ദാക്കും. 56770ാം നമ്പർ തിരുചെന്തൂർ-പാലക്കാട് ജങ്ഷൻ പാസഞ്ചർ മാർച്ച് നാല്, എട്ട് തീയതികളിൽ വൈകീട്ട് 6.45ന് മധുരയിൽ നിന്ന് പുറപ്പെടുന്നവിധം സർവിസ് പുനഃക്രമീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.