ഷൊർണൂർ: ഹെഡ് ലൈറ്റില്ലാതെ നിറയെ യാത്രക്കാരുള്ള ട്രെയിൻ കുറ്റിപ്പുറം മുതൽ കോഴിക്കോട് വരെ ഓടി. 22637 നമ്പർ ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് വെള്ളിയാഴ്ച രാത്രി ടോർച്ച് വെളിച്ചത്തിൽ കിലോമീറ്ററുകളോളം ഓടേണ്ടി വന്നത്.
ഷൊർണൂരിൽ രാത്രി പത്തേകാലോടെ എത്തേണ്ട ട്രെയിൻ മണിക്കൂറോളം വൈകിയാണ് എത്തിയത്. യാത്ര തുടർന്ന ട്രെയിനിെൻറ ഹെഡ് ലൈറ്റ് കുറ്റിപ്പുറം സ്റ്റേഷനിലെത്തുമ്പോഴേക്കും അണഞ്ഞു. മണിക്കൂറിലധികം ശ്രമിച്ചിട്ടും തെളിയിക്കാനായില്ല. പകരം എൻജിൻ ലഭിച്ചതുമില്ല. പിന്നീട്, അസിസ്റ്റൻറ് ലോക്കോ പൈലറ്റ് തെളിയിച്ച ടോർച്ചിെൻറ വെളിച്ചത്തിൽ യാത്ര തുടരുകയായിരുന്നു.
അരണ്ട വെളിച്ചത്തിൽ വേഗത കുറച്ചാണ് ഓടിച്ചത്. മഴക്കാലമായതിനാൽ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീഴുന്നതും മണ്ണ് അടിച്ചിറങ്ങുന്നതും പതിവാണ്. ഏറെ അപകട സാധ്യതയുണ്ടായിട്ടും കോഴിക്കോട് വരെ ട്രെയിൻ ഹെഡ് ലൈറ്റില്ലാതെ ഓടിക്കാൻ അധികൃതർ നിർദേശം നൽകി. വെസ്റ്റ്ഹില്ലിൽ ഉണ്ടായിരുന്ന ഗുഡ്സ് ട്രെയിനിെൻറ എൻജിൻ ഘടിപ്പിച്ചാണ് പിന്നീട് തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.