കോട്ടയം വഴി നാളെ കൂടുതൽ തീവണ്ടികൾക്കു നിയന്ത്രണം

കൊച്ചി: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ചൊവ്വാഴ്ച കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ചങ്ങനാശ്ശേരി -തിരുവല്ല ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ( മാർച്ച് 28) ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ ബെംഗളൂരു- കന്യാകുമാരി (16526), കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി(12081), തിരുവനന്തപുരം - ഹൈദ്രബാദ് ശബരി(17229) , കന്യാകുമാരി - മുംബൈ ജയന്തി(16382) , ന്യൂഡൽഹി-തിരുവനന്തപുരം കേരള(12626 &12625 ഇരു ദിശകളിലും). വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ ഹരിപ്പാട് , ആലപ്പുഴ, ചേർത്തല, എറണാകുളം ജം: എന്നിവിടങ്ങളിൽ നിർത്തും. പൂർണമായും റദ്ദാക്കുന്ന പാസഞ്ചറുകൾ  
കൊല്ലം-കോട്ടയം(56394/56393), കോട്ടയം വഴിയുള്ള എറണാകുളം - കൊല്ലം മെമു സർവീസുകൾ (66307/66308 & 66300/66301), ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു (66302/66303) , & ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം - പാസഞ്ചർ (56381/56382).         
ഭാഗികമായി റദ്ദാക്കുന്നവ
പുനലൂർ-ഗുരുവായൂർ പാസഞ്ചറുകൾ (56365/56366)കോട്ടയം -പുനലൂർ സ്റ്റേഷനുകൾക്കിടയിൽ ഓടില്ല. എറണാകുളം-കായംകുളം (56387/56388)പാസഞ്ചറുകൾ കോട്ടയം - കായംകുളം സ്റ്റേഷനുകൾക്കിടയിൽ ഓടില്ല.

Tags:    
News Summary - train time schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.