എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം സാധാരണ നിലയിൽ

തിരുവനന്തപുരം: കനത്ത മഴയില്‍ എറണാകുളം നോര്‍ത്ത്, സൗത്ത് സ്‌റ്റേഷനുകളില്‍ ട്രാക്കുകള്‍ വെള്ളത്തിനടിയിലായതി നെ തുടര്‍ന്ന് അവതാളത്തിലായ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്. ചൊവ്വാഴ്ച രണ്ടു എക്‌സ്പ്രസ് ട്രെയിനുകളും എട്ട് പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയത് ഒഴിച്ചാല്‍ മറ്റു സര്‍വിസുകളൊക്കെ പ്രശ്‌നമില്ലാതെ നടന്നു.

ബംഗളൂരു-എറണാകുളം എക്‌സ്​പ്രസ് (12677), കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്​ദി എക്‌സ്​പ്രസ് (12081), ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ (56365), പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56366), ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ (56361), എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56364), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56379), ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ (56380), കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394), കോട്ടയം-കൊല്ലം പാസഞ്ചര്‍ (56393) എന്നിവയാണ് ചൊവ്വാഴ്ച റദ്ദാക്കിയത്.

Tags:    
News Summary - Train Services via Ernakulam Railway Stations -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.