ട്രെയിൻ സർവിസുകളുടെ സർവിസ് കാലാവധി നീട്ടി; തിരക്ക് കുറക്കാനാണ് നടപടി

പാലക്കാട്: തിരക്ക് കുറക്കാൻ ട്രെയിൻ സർവിസുകളുടെ സർവിസ് കാലാവധി നീട്ടി. പാലക്കാട് ജങ്ഷനിൽ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെട്ട് അതേ ദിവസം രാത്രി 7.40ന് കണ്ണൂരിലെത്തുന്ന നമ്പർ 06031 പാലക്കാട് ജങ്ഷൻ-കണ്ണൂർ ഡെയ്‌ലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 31 വരെ സ്റ്റോപ്പുകളിൽ മാറ്റമില്ലാതെ സർവിസ് നടത്തും.

കണ്ണൂരിൽ നിന്ന് രാവിലെ 7.40ന് പുറപ്പെട്ട് രാവിലെ 09.35ന് കോഴിക്കോട്ടെത്തുന്ന നമ്പർ 06032 കണ്ണൂർ - കോഴിക്കോട് ഡെയ്‌ലി എക്‌സ്പ്രസ് സ്‌പെഷലും കോഴിക്കോട്ടു നിന്ന് രാവിലെ 10.10ന് പുറപ്പെട്ട് ഉച്ചക്ക് 1.05ന് പാലക്കാട് ജങ്ഷനിലെത്തുന്ന നമ്പർ 06071 കോഴിക്കോട്-പാലക്കാട് ജങ്ഷൻ ഡെയ്‌ലി എക്‌സ്പ്രസ് സ്‌പെഷലും ഡിസംബർ 31 വരെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ലാതെ സർവിസ് നടത്തും.

Tags:    
News Summary - Train service period extended; action taken to reduce congestion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.