തിരുവനന്തപുരം: പ്രളയത്തിൽ തകര്‍ന്ന പാളങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും െട്രയിൻ ഗതാഗതം പൂര്‍വസ്ഥിതിയിലായില്ല. തിങ്കളാഴ്ച തിരുവനന്തപുരം ഡിവിഷനില്‍ 15 എക്സ്പ്രസ് െട്രയിനുകൾ പൂര്‍ണമായും ഒമ്പതെണ്ണം ഭാഗികമായും റദ്ദാക്കി. മെമു ഉൾപ്പെടെ 19 പാസഞ്ചറുകളും ഓടിയില്ല. തിരുവനന്തപുരം-ഷൊര്‍ണൂർ പാതയില്‍ െട്രയിൻ ഓടുന്നുണ്ടെങ്കിലും തിരക്ക് പരിഹരിക്കാന്‍ പര്യാപ്തമല്ല.
പാസഞ്ചര്‍ ഉള്‍പ്പെടെ െട്രയിനുകളിൽ തിരക്ക് കൂടുതലാണ്. അറ്റകുറ്റപ്പണി നടത്തിയ പ്രദേശങ്ങളില്‍ വേഗനിയന്ത്രണമുണ്ട്. അതിനാല്‍, സമയദൈർഘ്യവും ഏറുകയാണ്. അതേസമയം, എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പാളങ്ങളുടെ കേടുപാടുകള്‍ പരിഹരിച്ച് തിങ്കളാഴ്ച രാവിലെ മുതല്‍ ട്രെയിനുകൾ ഓടിത്തുടങ്ങി. വേഗം കുറച്ച് െട്രയിനുകൾ കടത്തിവിടുന്നുണ്ടെങ്കിലും ഗതാഗതം പൂര്വസ്ഥിതിയാകാന് രണ്ടു ദിവസം കൂടി വേണ്ടിവരും.
ദീര്‍ഘദൂര െട്രയിനുകൾ ഷൊര്‍ണൂറിന് പുറത്ത് റദ്ദാക്കി തിരിച്ചുവിടുന്ന രീതി തിങ്കളാഴ്ചയും തുടര്‍ന്നു. എറണാകുളത്തുനിന്ന് പുറപ്പെടേണ്ട ഹസ്രത്ത് നിസാമുദ്ദീന്‍, കൊച്ചുവേളി-ചണ്ഡിഗഢ് സമ്പര്‍ക്ക് ക്രാന്തി എന്നിവ മംഗലാപുരത്തുനിന്നാണ് പുറപ്പെട്ടത്. എറണാകുളം പട്ന, തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എന്നിവ കോയമ്പത്തൂരില്‍നിന്ന് മടങ്ങി. എറണാകുളത്തുനിന്നുള്ള നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് മംഗലാപുരത്തുനിന്ന് സർവിസ് നടത്തി. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് പാലക്കാട്ടുനിന്ന് ആരംഭിച്ചു. കൊല്ലം -പുനലൂര്‍ പാതയിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. ചൊവ്വാഴ്ച മുതല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങും. എന്നാല്‍, പുനലൂര്‍ - ചെങ്കോട്ട പാത ഗതാഗതയോഗ്യമല്ല. ബുധനാഴ്ചക്കുള്ളില്‍ ഈ പാതയിലും തീവണ്ടി ഓടിത്തുടങ്ങിയേക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.