കൊല്ലത്തുനിന്ന് അന്തർസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ യാത്ര തിരിച്ചു

കൊല്ലം: കോവിഡ്19 ലോക്​ഡൗണ്‍ പശ്ചാത്തലത്തില്‍ കൊല്ലത്തെ വിവിധ ലേബർ ക്യാമ്പുകളിൽ കഴിഞ്ഞ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ആദ്യ ട്രെയിൻ വെള്ളിയാഴ്ച രാത്രി പത്തിന് കൊല്ലം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടു. പശ്ചിമബംഗാളിലേക്കുള്ള ട്രെയിനാണ് പുറപ്പെട്ടത്. ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 1452 പേരെയാണ് സ്ക്രീനിങ്ങും മറ്റ് പരിശോധനകളും പൂർത്തിയാക്കി ജില്ല ഭരണകൂടം യാത്രയാക്കിയത്. 

കുണ്ടറ, ഈസ്റ്റ് കല്ലട, ശൂരനാട്, കൊട്ടാരക്കര, ശാസ്താംകോട്ട, പുത്തൂര്‍, പത്തനാപുരം, പുനലൂര്‍  കുന്നിക്കോട് ,അഞ്ചല്‍, ഏരൂര്‍, കടക്കല്‍, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ആകെ 730 തൊഴിലാളികളെയാണ് കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസിൽ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചത്. 

കൊട്ടിയം-പറക്കുളം, ഉമയനല്ലൂർ എന്നിവിടങ്ങളിലെ ക്യാമ്പിൽനിന്ന് 454 അന്തർ സംസ്ഥാന തൊഴിലാളികളേയും വെള്ളിയാഴ്ച വൈകീട്ടോടെ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. പശ്ചിമ ബംഗാൾ, ഒഡീഷ, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണിവർ. ഇതിൽ കൂടുതൽ പേർ പശ്ചിമബംഗാളിൽ നിന്നുള്ളവരാണ്​. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ തൊഴിലാളി ക്യാമ്പുകളില്‍ ഗ്രേഡിങ് സമ്പ്രദായത്തിലൂടെ മികച്ചക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 

നാല്പതോളം ബസുകളിൽ 30 തൊഴിലാളികളെ വീതമാണ് സ്​റ്റേഷനിലെത്തിച്ചത്. മാൾഡ, മുർഷിദബാദ്‌, ഉത്തർജിനാജ്‌പുർ ജില്ലകളിലുള്ളവരാണ്‌ ആദ്യഘട്ട യാത്രയിൽ ഇടംപിടിച്ചത്. ബിഹാർ, ജാർഖണ്ഡ്‌, ഉത്തർപ്രദേശ്‌ സ്വദേശികൾ 400ഓളം പേരുണ്ട്.

Tags:    
News Summary - train with migrant labours from kollam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.