തലശ്ശേരിയില്‍ ട്രെയിനിടിച്ച് സഹോദരിമാരും കുഞ്ഞും മരിച്ചു

തലശേരി: കണ്ണൂരിലെ തലശേരിയിൽ ​ട്രെയിൻ തട്ടി മൂന്ന്​ പേർ മരിച്ചു. തലശേരി റസ്റ്റ്ഹൗസിന് സമീപം ബദരിയ മൻസിലിൽ മഹമൂദിന്‍റെ ഭാര്യ നസീമ (50), മുബീന മൻസിലിൽ അഷ്റഫിന്‍റെ ഭാര്യ സുബൈദ, സുബൈദയുടെ പേരക്കുട്ടി അയ്ഹാൻ (2) എന്നിവരാണ് മരിച്ചത്.

വൈകീട്ട് 5.30ഒാടെ മാഹിക്കും തലശേരിക്കും ഇടയിൽ പുന്നോൽപെട്ടി പാലം റെയിൽവേ ഗേറ്റിൽവെച്ച് നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം.

ബന്ധുവി​​െൻറ വിവാഹ സൽക്കാരത്തിൽ പ​െങ്കടുക്കാനെത്തിയതാണ് മൂവരും. വീട്ടിൽ നിന്ന് റോഡിലേക്കുള്ള വഴിയിലേക്ക് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ വന്നിടിച്ചത്. 12ഒാളം വരുന്ന സംഘത്തിൽ ഏറ്റവും പിറകിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

Tags:    
News Summary - train hit three persons in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT