കടുത്തുരുത്തി: കാറ്റിലും മഴയിലും മരം വീണ് എറണാകുളം-കോട്ടയം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വൈദ്യുതി നിലച്ചതോടെ ട്രെയിനുകൾ മണിക്കൂറുകൾ വിവിധ സ്േറ്റഷനുകളിൽ പിടിച്ചിട്ടു. കടുത്തുരുത്തി റെയിൽവേ ലൈനിലേക്ക് മരം വീണാണ് കോട്ടയം വഴി ഗതാഗതം തടസ്സപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 6.30ഒാടെ കുറുപ്പന്തറ-കടുത്തുരുത്തി റെയിൽവേ സ്റ്റേഷനിടയിലാണ് ൈവദ്യുതി ലൈനിലേക്ക് മരം വീണത്.
ഇതേ തുടർന്ന് കോട്ടയം വഴി പോകുന്ന മിക്ക ട്രെയിനുകളും പല സ്റ്റേഷനുകളിൽ പിടിച്ചിട്ടു. എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് പോയ വേണാട് എക്സ്പ്രസ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ 6.50ന് പിടിച്ചിട്ടു. മൂന്നര മണിക്കൂറിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. വേണാട് എക്സ്പ്രസിനെ ആശ്രയിച്ച് യാത്രചെയ്യുന്ന സ്ഥിരം യാത്രക്കാരടക്കം മണിക്കൂറുകൾ കുടുങ്ങി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലഞ്ഞു. വേണാട് എക്സ്പ്രസിെൻറ വരവ് പ്രതീക്ഷിച്ച് വിവിധ സ്റ്റേഷനുകളിൽ കാത്തുനിന്നവരും ഗതികേടിലായി. തൊട്ടുപിന്നാലെയുള്ള പാസഞ്ചർ അടക്കമുള്ള ട്രെയിനുകളുടെ യാത്രയും ഏറെ വൈകി. ചില ട്രെയിനുകൾ ഒന്നര മണിക്കൂറോളം വൈകിയാണ് ഒാടിയത്. എറണാകുളത്തുനിന്ന് വിദഗ്ധരെത്തി രാത്രി വൈകിയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.