Posted On
date_range Updated On
date_range കൊങ്കണിൽ രാജധാനി പാളംതെറ്റി; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ വൈകിയോടുന്നു
പാലക്കാട്: കൊങ്കൺ റെയിൽവേയുടെ രത്നഗരി കാർഗാഡൈ തുരങ്കത്തിൽ ട്രെയിൻ പാളം തെറ്റിയതിനെതുടർന്ന് കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകൾ വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു. അജ്മീർ-എറണാകുളം എക്സ്പ്രസ് രണ്ടര മണിക്കൂറും ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് ആറു മണിക്കൂറും വൈകിയാണ് ഒാടുന്നത്.
ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽനിന്ന് മഡ്ഗാവ് സ്റ്റേഷനിലേക്ക് വരുന്ന രാജധാനി എക്സ്പ്രസ് പാളം തെറ്റുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തുരങ്കത്തിലുണ്ടായിരുന്ന പാറക്കഷ്ണമാണ് പാളം തെറ്റാൻ കാരണം. ശനിയാഴ്ച പുലർച്ചെ 4.15നാണ് സംഭവം. രാവിലെ 8.15ന് ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.