തിരുവനന്തപുരം: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ നാല് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സെപ്റ്റംബർ മൂന്നിന് ഉച്ചക്ക് 12.40ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കേണ്ട തിരുവനന്തപുരം സെൻട്രൽ-ഗുവാഹത്തി എക്സ്പ്രസ്, ആഗസ്റ്റ് 31 രാത്രി 11ന് കന്യാകുമാരിയിൽനിന്ന് ആരംഭിക്കേണ്ട കന്യാകുമാരി^ദിബ്രുഗർ വിവേക് എക്സ്പ്രസ് (15905), ആഗസ്റ്റ് 30ന് പുലർച്ചെ 6.20ന് ഗുവാഹത്തിയിൽനിന്ന് പുറപ്പെടേണ്ട ഗുവാഹത്തി-തിരുവനന്തപുരം എക്സ്പ്രസ്, തിങ്കളാഴ്ച ഉച്ചക്ക് 1.50ന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ട എറണാകുളം^മഡ്ഗോൺ എക്സ്പ്രസ് (10216) എന്നിവയാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.