കൊച്ചി: സ്ത്രീകളും കുട്ടികളുമടക്കം 1600ഒാളം യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോയ എക്സ്പ്രസ് ട്രെയിൻ കറുകുറ്റിയിൽ പാളംതെറ്റിയ സംഭവത്തിൽ സീനിയർ സെക്ഷൻ എൻജിനീയറെ തരംതാഴ്ത്തി. കറുകുറ്റി ഭാഗത്തെ പാളങ്ങളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രാജു ഫ്രാൻസിസിനെയാണ് തൊട്ടടുത്ത ഗ്രേഡിലേക്ക് തരംതാഴ്ത്തിയത്. മൂന്നു വർഷത്തേക്കാണ് ശിക്ഷ. നേരേത്ത രണ്ടു സെക്ഷൻ എൻജിനീയർമാരുടെ ഇൻക്രിമെൻറ് തടഞ്ഞ് റെയിൽേവ നടപടിയെടുത്തിരുന്നു. രാജു ഫ്രാൻസിസിനെ പിരിച്ചുവിടാനുള്ള നീക്കം അവസാന ഘട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
പാളം അപകടാവസ്ഥയിലാണെന്ന് മനസ്സിലായിട്ടും ട്രെയിനുകളുടെ വേഗം കുറക്കാൻ നടപടിയെടുത്തില്ലെന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിയമങ്ങൾ പാലിച്ചിെല്ലന്നും കാണിച്ചാണ് നടപടി. അപകടത്തിൽ തങ്ങളുടെ വീഴ്ച മറച്ചുവെച്ച് രാജു ഫ്രാൻസിസ്, പി.ആർ. ഉണ്ണികൃഷ്ണൻ, സി.സി. ജോയി എന്നീ സെക്ഷൻ എൻജിനീയർമാരെ ബലിയാടാക്കാനാണ് ഉന്നതോദ്യോഗസ്ഥർ തുടക്കം മുതൽ ശ്രമിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.
രാജു ഫ്രാൻസിസിനെയാണ് മുഖ്യ കുറ്റക്കാരനായി റെയിൽേവ കണ്ടത്. അതിഗുരുതര വീഴ്ച വരുത്തിെയന്ന് ആരോപിച്ചാണ് പിരിച്ചുവിടാൻ നീക്കം നടന്നത്. എന്നാൽ, താൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ കമീഷനുമുന്നിൽ അദ്ദേഹം ഹാജരാക്കി.
ആഗസ്റ്റ് 28ന് പുലർച്ച 2.30നാണ് തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.