ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാന്‍  ശ്രമിക്കുന്നതിനിടെ മധ്യവയസ്കയുടെ കാലറ്റു

തിരുവനന്തപുരം: ട്രെയിന്‍ വിട്ടതിനെ തുടര്‍ന്ന് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തിനിടയില്‍ വീണ് സ്ത്രീയുടെ കാലറ്റു. അസം സ്വദേശിനി മാളവിക പൂജാരിക്കാണ് (50) ഗുരുതരപരിക്കേറ്റത്. വലതുകാലിന് ഗുരുതരപരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ബംഗളൂരു-കന്യാകുമാരി എക്സ്പ്രസില്‍ കന്യാകുമാരിയിലേക്ക് പോകാന്‍ എത്തിയതായിരുന്നു മാളവിക ഉള്‍പ്പെട്ട ഏഴംഗസംഘം. തിരുവനന്തപുരത്തത്തെിയപ്പോള്‍ എ.സി കോച്ചിലെ യാത്രക്കാരിയായിരുന്ന ഇവര്‍ വെള്ളംവാങ്ങുന്നതിന് പുറത്തിറങ്ങി. എന്നാല്‍ വെള്ളം വാങ്ങുന്നതിനിടയില്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങുകയായിരുന്നു. ഇതോടെ ഇവര്‍ ഓടി ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിടയില്‍ കാല്‍വഴുതി ബോഗിക്കും പ്ളാറ്റ്ഫോമിനും ഇടിയില്‍ വീഴുകയായിരുന്നു. ബോഗിക്കിടയില്‍ കുരുങ്ങിയ മാളവികയെയും കൊണ്ട് ട്രെയിന്‍ അല്‍പദൂരം നീങ്ങുകയുംചെയ്തു. തുടര്‍ന്ന് പ്ളാറ്റ്ഫോമിലുള്ളവരുടെയും ട്രെയിനിനകത്തുണ്ടായിരുന്ന ബന്ധുക്കളുടെയും നിലവിളികേട്ട് യാത്രക്കാര്‍ ചങ്ങല വലിച്ച് നിര്‍ത്തിയ ശേഷമാണ് മാളവികയെ പുറത്തെടുത്തത്. കാല് 80 ശതമാനവും അറ്റുതൂങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. തുടര്‍ചികിത്സക്കള്‍ക്കായി ഇവരെ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ട്രെയിനില്‍നിന്ന് വീണ് വിദേശിക്ക് ഗുരുതര പരിക്ക്
പുതുക്കാട്: തൊറവ് ഗേറ്റിന് സമീപം ട്രെയിനില്‍നിന്ന് വീണ് വിദേശിക്ക് ഗുരുതര പരിക്ക്. ഫ്രഞ്ച് പൗരന്‍ ആന്‍ഡ്രിയക്കാണ് (19) തലക്ക് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ട്രെയിനില്‍നിന്ന് വീണനിലയില്‍ ഇയാളെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസത്തെി പുതുക്കാട്ടെയും തുടര്‍ന്ന് തൃശൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്ന് കര്‍ണാടകയിലെ കാര്‍വാറിലേക്ക് പോകുകയായിരുന്നു ഇയാള്‍.

Tags:    
News Summary - train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.