ട്രെയിൻ എൻജിനിടിച്ച്​ സഹോദരിമാരും പിഞ്ചുകുഞ്ഞും മരിച്ചു

മ​ഞ്ചേ​ശ്വ​രം:  മ​ഞ്ചേ​ശ്വ​ര​ത്ത് ട്രെ​യി​ൻ എ​ൻ​ജി​നി​ടി​ച്ച്​ സ​ഹോ​ദ​രി​മാ​രും പി​ഞ്ചു​കു​ഞ്ഞും മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം പൊ​സോ​ട്ട് കെ.​പി. അ​ബൂ​ബ​ക്ക​ർ ഹാ​ജി- ബീ​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും കു​ഞ്ച​ത്തൂ​ർ സ്വ​ദേ​ശി അ​ബ്​​ദു​ല്ല​യു​ടെ ഭാ​ര്യ​യു​മാ​യ ആ​യി​ഷ (35), സ​ഹോ​ദ​രി​യും പൊ​സോ​ട്ട് സ്വ​ദേ​ശി മൊ​യ്​​തീ​​​െൻറ ഭാ​ര്യ​യു​മാ​യ ആ​മി​ന (45), ആ​യി​ഷ​യു​ടെ ര​ണ്ടു​വ​യ​സ്സ്​​ പ്രാ​യ​മാ​യ മ​ക​ൻ ഷാ​മി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ മ​ഞ്ചേ​ശ്വ​രം ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത​യി​ൽ ബ​സി​റ​ങ്ങി കാ​സ​ര്‍കോ​ട്ടു​ നി​ന്ന്​ മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​ന്‍ ക​ട​ന്നു​പോ​യ ഉ​ട​നെ പാ​ളം മു​റി​ച്ചു​ക​ട​ക്കു​മ്പോ​ള്‍ മം​ഗ​ളൂ​രു ഭാ​ഗ​ത്തു​നി​ന്ന്​ മ​റ്റേ ട്രാ​ക്കി​ലൂ​ടെ വ​ന്ന എ​ൻ​ജി​ന്‍ ത​ട്ടി​യാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മൂ​വ​രും മ​രി​ച്ചു. 

Tags:    
News Summary - Train accident: Sisters and 2 years old baby dead - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.