Posted On
date_range Updated On
date_range കഞ്ചാവ് കടത്ത്: പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും പിഴയും
മഞ്ചേരി: 2.08 കിലോ ഗ്രാം കഞ്ചാവ് കടത്തിയ പ്രതിക്ക് മഞ്ചേരി എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി രണ്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് വെള്ളേരി മുണ്ടൂഴി പെരുമുണ്ടയില്‍ സുരേഷ് കുമാറിനെയാണ് (51) ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.
പിഴയടക്കാത്തപക്ഷം രണ്ട് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2022 നവംബര്‍ 22ന് അരീക്കോട് മുണ്ടൂഴിയില്‍ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് ഇയാളെ കഞ്ചാവ് സഹിതം പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.