കോഴിക്കോട്: ദേശീയ പണിമുടക്ക് ദിവസങ്ങളിൽ കടകളടച്ചിടാൻ ഒരു വ്യാപാരിയേയും നിർബന്ധിക്കില്ലെന്ന ട്രേഡ് യൂ നിയൻ നേതാക്കളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്താവന പുതിയ തുടക്കമാണെന്ന് കേരള വ്യാപാരി വ്യവസായി ഏ കോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. പണിമുടക്ക് ദിവസം എന്തെങ്കിലും പ്രശ്നം നേരിട്ടാൽ വ്യാപാരികൾക്ക് മോേട്ടാർ സൈക്കിളിൽ റോന്ത് ചുറ്റുന്ന യൂത്ത്വിങ് ബ്ലൂവളൻറിയർ സേനയെ അറിയിക്കാമെന്നും ഇവർ മേൽഘടകങ്ങളോട് ബന്ധപ്പെട്ട് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
പൊതുമുതൽ നശിപ്പിച്ചാൽ ഹർത്താലിന് ആഹ്വാനം ചെയ്തവരിൽനിന്ന് നഷ്ടപരിഹാരം ഇൗടാക്കി മാത്രമേ ജാമ്യം പോലും കൊടുക്കാവൂ എന്ന് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. ഇൗ നിർദേശത്തിെൻറ പരിധിയിൽ സ്വകാര്യ ബസുകളും ലോറികളും കടകളും സ്ഥാപനങ്ങളും നശിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള ഒാർഡിനൻസ് തയാറാക്കിയ സംസ്ഥാന സർക്കാറിനെ അഭിനന്ദിക്കുന്നു. നിപ വൈറസ്, വെള്ളപ്പൊക്ക കെടുതികൾ എന്നിവ ഉണ്ടായപ്പോൾ ഒറ്റക്കെട്ടായിനിന്ന് മാതൃക കാണിച്ചതുപോലെ ഹർത്താൽ വിരുദ്ധ കൂട്ടായ്മയിലും ഒറ്റക്കെട്ടായി നിൽക്കണം -അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.