മലപ്പുറം: ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ വർധന. ഇന്ന് 5388 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 39.03 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 35.64 ആയിരുന്നു. 6410 രോഗികളുള്ള എറണാകുളത്തിന് പിന്നിലായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ന് രണ്ടാമതാണ് മലപ്പുറം.
ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം രോഗബാധിതരാകുന്നവരുടെ എണ്ണം 5000 കടക്കുന്നത്. ഇന്നലെ 4,774 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്തായിരുന്നു.
74,480 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 48,529 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.
സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കണക്കാണ് ഇന്ന് മുഖ്യമന്ത്രി പുറത്തുവിട്ടത്. 43,529 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 34,600 പേരാണ് രോഗമുക്തി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.