ഫാത്തിമ തഹ്‍ലിയ
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ യു.ഡി.എഫിന്റെ യുവ സ്ഥാനാർത്ഥി ഫാത്തിമ തഹ്‍ലിയക്ക് മിന്നും ജയം. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഘട്ടം മുതൽ ലീഡുറപ്പിച്ച മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‍ലിയ വൻ ലീഡിൽ വിജയം സ്വന്തമാക്കി.
വോട്ടെണ്ണൽ തുടങ്ങിയതിനു പിന്നാലെ എൽ.ഡി.എഫിലെ ഐ.എൻ.എൽ സ്ഥാനാർഥി വി.പി റഹിയാനത്തിനേക്കാൾ വ്യക്തമായ ലീഡ് നേടി. ഫാത്തിമ തഹ്‍ലിയ 2135 വോട്ട് നേടിയപ്പോൾ, എതിരാളിയായ എൽ.ഡി.എഫിന്റെ ഐ.എൻ.എൽ സ്ഥാനാർഥി വി.പി റഹിയനത്ത് ടീച്ചർക്ക് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.
അതേ സമയം, കോർപറേഷനിൽ യു.എഡി.എഫും എൽ.ഡി.എഫും ഇഞ്ചോടിഞ്ചാണ് മത്സരം. ലീഡ് നില മാറിമറിഞ്ഞതോടെ ഏറ്റവും ഒടുവിൽ യു.ഡി.എഫ് ലീഡ് നേടി. 10 വാർഡുകളിൽ യു.ഡി.എഫും, ഒമ്പത് വാർഡുകളിൽ എൽ.ഡി.എഫുമാണുള്ളത്.
76 സീറ്റുകളുള്ള കോർപറേഷനിൽ ആദ്യ ഒരു മണിക്കൂറിനുള്ളിലെ റിപ്പോർട്ട് പ്രകാരം എൽ.ഡി.എഫ് ആയിരുന്നു ലീഡ് നേടിയതെങ്കിൽ പിന്നീട് യു.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തി. എൻ.ഡി.എ അഞ്ചിടങ്ങളിൽ ലീഡ ് ചെയ്യുന്നു. 44വർഷമായി ഇടത് കോട്ടയായ കോർപറേഷനിലാണ് യു.ഡി.എഫ് പ്രതീക്ഷ നൽകുന്ന തിരിച്ചുവരവ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.