​ടി.കെ രജീഷ്

ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോൾ

കണ്ണൂർ: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോൾ.  കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയിൽ 15 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പരോൾ ലഭിക്കുന്നതിന് രണ്ടുദിവസം മുമ്പേ രജീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. അടുത്ത ബന്ധുക്കളുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് രജീഷ് പരോളിന് അപേക്ഷ നൽകിയത്. 

ടി.പി. വധക്കേസിലെ മറ്റ് പ്രതികളായ കൊടി സുനിയും മറ്റും പൊലീസ് ഒത്താശയിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. ഇ​വ​രെ മ​റ്റൊ​രു കേ​സി​ൽ ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ​ത്തി​ച്ച​ശേ​ഷം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വം. ത​ല​ശ്ശേ​രി​യി​ലെ ബാ​റി​ന് മു​ന്നി​ലാ​ണ് മൂ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സ് സാ​ന്നി​ധ്യം പോ​ലു​മി​ല്ലാ​തെ മ​ദ്യ​പി​ച്ച​ത്.

മാ​ഹി ഇ​ര​ട്ട​ക്കൊ​ല കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ടി.​പി കേ​സ് പ്ര​​തി​​ക​​ളാ​​യ കൊ​​ടി സു​​നി, മു​​ഹ​​മ്മ​​ദ് ഷാ​​ഫി, ഷി​​നോ​​ജ് എ​​ന്നി​​വ​​രെ ജൂ​ലൈ 17ന് ​ത​ല​ശ്ശേ​രി​യി​ൽ എ​ത്തി​ച്ച​ത്. കോ​ട​തി​യി​ൽ​നി​ന്ന് മ​ട​ങ്ങു​മ്പോ​ഴാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് എ​ന്ന വ്യാ​ജേ​ന ത​ല​ശ്ശേ​രി ടൗ​ണി​ലെ ബാ​റി​ന് സ​മീ​പ​ത്ത് പൊ​ലീ​സ് ജീ​പ്പ് നി​ർ​ത്തി​യ​ത്. ​​അ​തി​ന​ടു​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ൽ​നി​ന്നാ​ണ് മ​ദ്യ​വും ഭ​ക്ഷ​ണ​വും ക​ഴി​ക്കു​ന്ന​ത്.ടി.​പി കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജ​യി​ലി​ൽ വ​ഴി​വി​ട്ട സ​ഹാ​യം ല​ഭി​ക്കു​ന്നു​​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ശക്തമാകുന്നതിനിടെയാണ് മറ്റൊരു പ്രതിക്ക് പരോൾ ലഭിച്ചിരിക്കുന്നത്. 

Tags:    
News Summary - TP Chandrasekharan Murder Case Accused TK Rajeesh Gets Parole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.