മോട്ടോർ വാഹനവകുപ്പ് പിടികൂടിയ ഡി.ടി.പി.സി വക വാഹനം.
Posted On
date_range Updated On
date_range ഫിറ്റ്നസ് ഇല്ലാതെ സഞ്ചാരികളുമായി കറക്കം; മൂന്നാറിൽ ടൂറിസം വകുപ്പ് വാഹനം മോട്ടോർ വാഹനവകുപ്പ് പിടികൂടി
മൂന്നാർ: മതിയായ രേഖകൾ ഇല്ലാതെ ഓടിയിരുന്ന ടൂറിസം വകുപ്പ് വാഹനം മോട്ടോർ വാഹനവകുപ്പ് പിടികൂടി.മൂന്നാറിൽ സഞ്ചാരികൾക്ക് സൈറ്റ് സീയിങ്ങിന് ഓടിയിരുന്ന ടെമ്പോ ട്രാവലറാണ് പിടികൂടിയത്. 15 വർഷത്തിലധികം പഴക്കമുള്ള വാഹനം ഫിറ്റ്നസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങാതെയാണ് ഓടിയിരുന്നത്.
ഇതേത്തുടർന്ന് ഡി.ടി.പി.സിയുടെ മൂന്നാറിലെ എല്ലാ വാഹനങ്ങളുടെയും രേഖകൾ നേരിട്ട് ഹാജരാക്കാനും മോട്ടോർ വാഹനവകുപ്പ് അധികൃതർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.