തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കാൻ ആകെ 2,86,62,712 വോട്ടർമാർ. ഞായറാഴ്ച പ്രസിദ്ധീകരിച്ച സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ 2.66 ലക്ഷം പേർ കൂടി ഉൾപ്പെട്ടതോടെയാണ് ആകെ വോട്ടർമാരുടെ എണ്ണത്തിൽ വർധന വന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് രണ്ടു ദിവസം വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അവസരം നല്കിയപ്പോള് 2,66,679 വോട്ടര്‍മാരാണ് അധികമായി എത്തിയത്. നിലവിലുണ്ടായിരുന്ന വോട്ടര്‍ പട്ടികയില്‍ നിന്ന് 34,745 പേരെ ഒഴിവാക്കുകയും ചെയ്തു.
സപ്ലിമെന്ററി പട്ടിക വന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവരുടെ ആകെ എണ്ണം 2,86,62,712 ആയി. ഇതിൽ 1,35,16,923 പേർ പുരുഷന്മാരും 1,51,45,500 പേർ സ്ത്രീകളുമാണ്. പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. നേരത്തെ 2841 പ്രവാസി വോട്ടര്‍മാരായി ഉണ്ടായിരുന്നത് സപ്ലിമെന്ററി പട്ടിക വന്നതോടെ 3745 ആയി.
289 ട്രാൻസ്ജെൻഡേഴ്സും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പേരിലും വിലാസത്തിലും അവസാന ഘട്ടത്തില്‍ തിരുത്തൽവരുത്തിയത് 1487 പേരാണ്. ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്ക് 18376 വോട്ടര്‍മാര്‍ പേര് മാറ്റി. വോട്ടർപട്ടിക അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ പക്കൽ പരിശോധനക്ക് ലഭ്യമാണ്.
വോട്ടർമാർ (3745 പ്രവാസി വോട്ടർമാർ ഒഴികെ)
തിരുവനന്തപുരം- 29,26,078
കൊല്ലം- 22,71,343
പത്തനംതിട്ട- 10,62,756
ആലപ്പുഴ- 18,02,554
കോട്ടയം- 16,41,175
ഇടുക്കി- 9,12,134
എറണാകുളം- 26,67,745
തൃശൂർ- 27,54,278
പാലക്കാട്- 24,33,379
മലപ്പുറം- 36,18,851
കോഴിക്കോട്- 26,82,681
വയനാട്- 6,47,378
കണ്ണൂർ- 21,30,171
കാസർകോട്- 11,12,189
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.