ടോംസ് എന്‍ജിനീയറിങ് കോളജിലേക്ക് വിദ്യാര്‍ഥി മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം: വിദ്യാര്‍ഥികളോട് മാനേജ്മെന്‍റ് മോശമായി പെരുമാറുന്നുവെന്ന് ആക്ഷേപമുയര്‍ന്ന കോട്ടയം മറ്റക്കരയിലെ ടോംസ് എന്‍ജിനീയറിങ് കോളജിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ കോളജ് അടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് എ.ബി.വി.പി, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിലേക്കു മാര്‍ച്ച് നടത്തിയത്. കോളജിനെതിരെ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ കോളജില്‍ വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പ് സംഘടിപ്പിച്ചിരുന്നു. പുറത്ത് സമരം നടക്കവെ, അകത്ത് അടച്ചിട്ട മുറിയില്‍ വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്കു നേരിട്ട മോശം അനുഭവങ്ങള്‍ സാങ്കേതിക സര്‍വകലാശാല  അധികൃതര്‍ക്കു മുമ്പാകെ തുറന്നടിച്ചു. ഹോസ്റ്റലിലും മറ്റും കടന്നുവന്നു മോശമായി പെരുമാറിയെന്ന ആക്ഷേപം മിക്കവരും ഉന്നയിച്ചു.

ഇതിനിടെയാണ് എ.ബി.വി.പിയുടെ മാര്‍ച്ച് കോളജിലേക്കത്തെിയത്. ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ പ്രവര്‍ത്തകര്‍ക്കു കോളജ് കോമ്പൗണ്ടിനകത്തേക്കു പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കോളജിന്‍െറ പ്രവേശന കവാടം, ട്യൂബ് ലൈറ്റുകള്‍ തുടങ്ങിയവ തല്ലിത്തകര്‍ക്കുകയും കെട്ടിടത്തിനുനേരെ കല്ളെറിയുകയും ചെയ്ത പ്രതിഷേധക്കാര്‍ ജനല്‍ ചില്ലുകളും അടിച്ചുതകര്‍ത്തു. ഈസമയം കുറച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഘര്‍ഷമുണ്ടാക്കിയവരെ പൊലീസ് തടഞ്ഞ് പിരിച്ചുവിട്ട ശേഷമാണ് എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനമത്തെിയത്. കോളജിനുള്ളിലേക്ക് തള്ളിക്കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരാവുകയായിരുന്നു. പൊലീസ് വലയം ഭേദിച്ച പ്രവര്‍ത്തകര്‍ കോമ്പൗണ്ടിനകത്തു കയറി കോളജ് അടിച്ചു തകര്‍ത്തു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോമ്പൗണ്ടില്‍ പ്രവേശിക്കാതിരിക്കാന്‍ ഷട്ടറിട്ടാണ് ക്ളാസ് റൂമുകള്‍ പൂട്ടിയിരുന്നത്. ഇതത്തേുടര്‍ന്ന് ജനലുകള്‍ അടിച്ചുതകര്‍ത്താണ് പ്രവര്‍ത്തകര്‍ അകത്തു കയറിയത്. ശേഷിക്കുന്ന ജനല്‍ചില്ലുകളും പഠനോപകരണങ്ങളും പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. കൂടുതല്‍ പൊലീസത്തെിയാണ് ഇവരെ തുരത്തിയത്. ലാത്തിച്ചാര്‍ജില്‍ പത്തോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡന്‍റ് റിജേഷ് കെ. ബാബു, ജില്ല സെക്രട്ടേറിയറ്റ് അംഗം മനു പി. മോഹന്‍, ജില്ല കമ്മിറ്റി അംഗം അനൂപ് അഷ്റഫ്, പ്രവര്‍ത്തകരായ സിനു സിന്‍ഘോഷ്, ഗോപു കൃഷ്ണന്‍, അമല്‍കുമാര്‍, അനന്തകൃഷ്ണന്‍, സൂര്യന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കോളജ് അടിച്ചു തകര്‍ത്തതിന് ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

അതിനിടെ, തങ്ങള്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ മാനേജ്മെന്‍റ് ക്ളാസ് മുറിയില്‍ പൂട്ടിയിട്ട മൂന്നാംവര്‍ഷക്കാരായ മുപ്പതോളം വിദ്യാര്‍ഥിനികളെ പൊലീസ് മോചിപ്പിച്ചു.

Tags:    
News Summary - toms engineering college protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.